സിനിമയിൽ വന്നതിന് ശേഷം പേര് മാറ്റുന്ന നിരവധി താരങ്ങളുണ്ട്. മറ്റ് താരങ്ങൾക്കും ഇതേ പേരുണ്ടെങ്കിൽ അല്ലെങ്കിൽ ഭാഗ്യം കൊണ്ടുവരാൻ ഇവരിൽ പലരും പേര് മാറ്റുന്നു. ന്യൂമറോളജി അനുസരിച്ച് പേര് മാറ്റുന്നവരുമുണ്ട്. ഇതുപോലെ പേരുമാറ്റിയ നിരവധി താരങ്ങൾ മലയാളത്തിലുമുണ്ട്.
ഇപ്പോൾ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് നടി ലെന. പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പേര് പരിഷ്കരിച്ച വിവരം അറിയിച്ചത്. നടി പങ്കുവച്ച കുറിപ്പിന് പിന്നാലെ നിരവധി പേർ ആശംസയുമായി എത്തിയിട്ടുണ്ട്.
സംവിധായകന് ജോഷിയും നടന് ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടന് ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്. ‘മൈ സാന്റ’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്റെ പുതിയ പേര് ഔദ്യോഗികമാക്കിയത്.