മനാമ: ഉൽപാദനം കുറഞ്ഞതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന് ഉൾപ്പടെ ബഹ്റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്. ഉൽപാദനം കുറഞ്ഞതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന് വിപണിയിൽ ഒരു ദിനാറിന് അടുത്ത് വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്രംഗത്തെത്തിയത്.
പത്തോളം പച്ചക്കറികളും പഴങ്ങളുമാണ് ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കിലോയ്ക്ക് 290 ഫിൽസിന് ലുലു ഉപഭോക്താക്കൾക്ക് ലഭിക്കും. തക്കാളി, സ്ട്രോബെറി, വഴുതന, കാപ്സിക്കം, ഓറഞ്ച് ഉളപ്പടെയുള്ളവയ്ക്ക് കിലോക്ക് 290 ഫിൽസാണ് ഓഫർ നിരക്ക്.
ആസ്ട്രേലിയൻ കാരറ്റിന് കിലോക്ക് 390 ഫിൽസും കാബേജിന് 190 ഫിൽസുമാണ് വില. അവശ്യ പച്ചക്കറികൾക്കുള്ള ഈ വില കുറവ് ജനുവരി പത്താം തീയതിവരെ ലഭിക്കും.
വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് നൽകുന്നതെന്നും, പച്ചക്കറികളുടെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും, പച്ചക്കറികൾ വിമാനമാർഗം കൊണ്ടുവരുന്നതിനുള്ള ചെലവ് വർധിച്ചിട്ടുണ്ടെങ്കിലും ലുലു ഉപഭോക്താക്കൾക്ക് കുറഞ്ഞ നിർക്കിലാണ് നൽകുന്നതെന്നും ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈൻ സെൻട്രൽ ബയിങ് മാനേജർ മഹേഷ് അറിയിച്ചു. ലുലു ഹൈപ്പർമാർക്കറ്റിന്റെ ബഹ്റൈനിലെ എല്ലാ ശാഖകളിലും ഈ പ്രൊമോഷൻ ലഭ്യമാണ്.