മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യമാർത്തോമ്മാ സഭയിലെ പ്രഗത്ഭ കൺവൻഷൻ പ്രസംഗകർ നയിച്ച വർഷാന്ത്യ ധ്യാനയോഗം സൂം പ്ലാറ്റ്ഫോമിൽ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ അദ്ധ്യക്ഷതയിലും, സഹവികാരി റവ. വി.പി. ജോൺ അച്ചന്റെയും, ഇടവക മിഷൻ ഭാരവാഹികൾ, ഇടവക ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു.
=================================================================================
സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്
http://bit.ly/SubToStarvisionNews
=================================================================================
പ്രാരംഭ ദിനത്തിൽ ഇടവക മിഷൻ സെക്രട്ടറി ജോസ് ജോർജ്ജ് സ്വാഗതവും റവ ജേക്കബ് മാത്യു (പുല്ലാട്) വചന ശുശ്രൂഷയും, രണ്ടാം ദിനത്തിൽ ഇടവക മിഷൻ ട്രസ്റ്റി ഏബ്രഹാം തോമസ് സ്വാഗതവും റവ. ജോളി തോമസ് വചന ശുശ്രൂഷയും, മൂന്നാം ദിനത്തിൽ ധ്യാനയോഗം കൺവീനർ ജേക്കബ് ജോർജ്ജ് സ്വാഗതവും റവ. ഡോ. അലക്സാണ്ടർ എ. തോമസ് വചന ശുശ്രൂഷയും നിർവ്വഹിച്ചു. ജോയിന്റ് കൺവീനർ സിസി ജെയിംസ് കൃതജ്ഞത രേഖപ്പെടുത്തി. ഷിബു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ ഗായകസംഘം ശ്രുതിമധുരമായ ആത്മീയ ഗാനങ്ങൾ ആലപിച്ചു.