വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നമ്മുടെ അനുയായികള്‍ ഉള്‍പ്പെടെ എല്ലാവരും കോവിഡ് വാക്സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആഹ്വാനം ചെയ്തു. എന്നാല്‍ വാക്സിനേഷന് മാന്‍ഡേറ്റ് ആക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും, അവനവന്റെ ഇഷ്ടംപോലെയോ, യുക്തം പോലെയോ വാക്സിനേഷന് സ്വീകരിക്കുകയോ, തിര്സ്ക്കരിക്കയോ ചെയ്യാമെന്നും ട്രമ്പ് പറഞ്ഞു.
കോവിഡ് അമേരിക്കയില്‍ സ്ഥിരീകരിക്കപ്പെട്ടതോടെ എത്രയും വേഗം അതിനെ തടയുന്നതിനുള്ള വാക്സിന് കണ്ടെത്തുന്നതിന് മുന്‍ഭരണകൂടം(ട്രമ്പ്) സ്വീകരിച്ച നടപടികളെ ബൈഡന് പ്രസംഗിക്കുകയും, അതിന് വേഗത വര്‍ദ്ധിപ്പിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു അഭിപ്രായം പറയുന്നതിനിടയിലാണ് ട്രമ്പ് വാക്സിനേഷന്റെ പ്രാധാന്യത്തെകുറിച്ചു ബോധവല്‍ക്കരണം നടത്തിയത്.
തന്റെ ഭരണകൂടത്തെ അഭിനന്ദിക്കാന്‍ ബൈഡന് കാണി്ച്ച സന്മനസ്സിനെ സ്വാഗതം ചെയ്യുന്നതായും ട്രമ്പ് പറഞ്ഞു. ലോകത്തിലെ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വാക്സിന് കണ്ടെത്തുന്നതില്‍ ഒന്നാമതെത്തിയ രാഷ്ട്രമാണ് അമേരിക്കയെന്ന് ബൈഡന് തന്റെ പ്രസംഗത്തില്‍ ചൂണ്ടികാണിച്ചിരുന്നു. കോവിഡ് എന്ന മഹാമാരിയാല്‍ മുറിവേറ്റ രാഷ്ട്രത്തെ സുഖപ്പെടുത്തുവാന്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എ്ന്ന ചാരിതാര്‍ത്ഥ്യം ഉണ്ട് ട്രമ്പ് പറഞ്ഞു.
ട്രമ്പ് കോവിഡ് വാക്സിനെതിരാണെന്ന തെറ്റായ പ്രചരണം തിരുത്തുവാന്‍ ട്രമ്പിന്റെ ഈ പ്രസ്താവനകൊണ്ട് സാധിച്ചു എന്ന സംതൃപ്തിയിലാണ് ബൈഡന് ഭരണകൂടം.