ചാഡ്ലര്‍(അരിസോണ): കോവിഡ് 19 വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ചാഡ്ലര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഓഫീസര്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു. ഇരുപത്തി മൂന്നു വര്‍ഷം സര്‍വീസുള്ള ജെറമി വില്‍കിന്‍സനാണ് ഡിസംബര്‍ 18 വെള്ളിയാഴ്ച മരിച്ചതെന്ന് ശനിയാഴ്ച പ്രിസ്കോട്ട് വാലി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. പ്രിസ്കോട്ടു വാലി പോലീസില്‍ കോവിഡ് ബാധിച്ചു ഇതിനു മുമ്പു ഓഫീസര്‍മാര്‍ മരിച്ചിരുന്നു. 2021 ആഗസ്റ്റിനു ശേഷം 6 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ജെറമി വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ്. ജെറമിയുടെ മരണം ലൈന്‍ ഓഫ് ഡ്യൂട്ടി ഡത്തായി കണക്കാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അമേരിക്കന്‍ ലൊ എന്‍ഫോഴ്സ്മെന്റില്‍ കോവിഡ് 19 പ്രധാന മരണ കാരണങ്ങളില്‍ ഒന്നാണ്. ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ, സസാ സേവന സന്നദ്ധനായ ഓഫീസറായിരുന്ന സന്നദ്ധനായ ഓഫീസറായിരുന്ന ജംമി എന്ന സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഓഫീസറുടെ കോവിഡ് രോഗത്തെ കുറിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല- വാക്സിനേഷന് സ്വീകരിച്ചിരുന്നിലോ, ഇല്ലയോ എന്നതിനെ കുറിച്ചും ഡിപ്പാര്‍ട്ട്മെന്റും നിശ്ശബ്ദത പാലിച്ചു.
സഹപ്രവര്‍ത്തകന്റെ കുടുംബാംഗങ്ങളെ സഹയിക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു