മനാമ: ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻററിൻറെ എട്ടാം വാർഷികം ആഘോഷിച്ചു. പാർലമെൻറ് അംഗങ്ങളായ യൂസഫ് അൽ തവാദി, ഇബ്രാഹിം അൽ നൊഫെയി, വി.കെ.എൽ ഹോൾഡിങ്സ്-അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജീബൻ വർഗീസ് കുര്യൻ, ഗ്രൂപ്പ് ഡെവലൊപ്മെൻറ് ഹെഡ് പ്രസാദ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
എട്ടു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം പേർക്ക് ആരോഗ്യസേവനം നൽകാൻ മെഡിക്കൽ സെൻററിന് സാധിച്ചതായും, സേവനത്തിൻറെ ഗുണനിലവാരമാണ് സ്ഥാപനത്തിൻറെ വിജയത്തിന് കാരണമെന്നും, ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും, മികച്ച ആരോഗ്യ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ മെഡിക്കൽ സെൻറററുകളും ക്ലിനിക്കുകളും തുടങ്ങുമെന്നും വർഗീസ് കുര്യൻ പറഞ്ഞു.
സെഗയയിൽ 85 ബെഡ് സൗകര്യമുള്ള ഒരു ആശുപത്രിയും, ഹിദ്ദ്, സൽമാബാദ്, അൽബ എന്നിവിടങ്ങളിലായി അത്യാധുനിക സൗകര്യമുള്ള 3 മെഡിക്കൽ സെൻററുമാണ് വി.കെ.എൽ ഹോൾഡിങ്സ്-അൽ നമൽ ഗ്രൂപ്പിൻറെ കീഴിലുള്ളത്.