തൃശ്ശൂർ: ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിനങ്ങളിലായി അംബാപ്രസസ്തി കൂടിയാട്ടത്തിന്റെ ആദ്യഘട്ടത്തിന്റെ അവതരണം നടന്നു. പൊഫ. എണ്ണാഴി രാജൻ രചിച്ച നാടകത്തിന് ആട്ടപ്രകാരം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കലാമണ്ഡലം സംഗീതയാണ്.
അവതരണത്തിന് മുൻപായി നടന്ന ചടങ്ങിൽ ഗുരു. കലാമണ്ഡലം രാമച്ചാക്യാർ, പൊഫ. എണ്ണാഴി രാജൻ, Dr. E. R.നാരായണൻ, എന്നിവർ ഭദ്രദീപം കൊളുത്തി അവതരണം ഉദ്ഘാടനം ചെയ്തു.കലാമണ്ഡലം ജിഷ്ണു പ്രതാപ്, കലാമണ്ഡലം രതീഷ് ഭാസ് എന്നിവർ സംസാരിച്ചു.
പുറപ്പാട് അവതരണത്തിൽ അംബയായി കലാമണ്ഡലം സംഗീത അരങ്ങിലെത്തി.കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം രാഹുൽ, എന്നിവർ മിഴാവിലും കലാനിലയം രാജൻ ഇടക്കയിലും കലാമണ്ഡലം അശ്വതി,കലാമണ്ഡലം നില,കലാമണ്ഡലം മേഘ എന്നിവർ താളത്തിലും അകമ്പടിയേകി. കൂടിയാട്ട അവതരണംആദ്യഘട്ടം ഡിസംബർ 5ന് അവസാനിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ