തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ ദിൽജിത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി മാധ്യമ മേഖലയിലെ ഉള്ളുതുറന്ന് ചിരിക്കുന്ന മുഖങ്ങളിൽ ഒന്നായിരുന്നു ദിൽജിത്. വാർത്താമേഖലയിലെ വെല്ലുവിളികൾ പുഞ്ചിരിയോടെ നേരിട്ട മാധ്യമ പ്രവർത്തകൻ.
സോഷ്യൽ മീഡിയയിലെ ന്യൂസ് ഫീഡുകളിൽ ദിൽജിത് ഓർമകൾ നിറയുകയാണ്. മാധ്യമ മേഖലയിലെ സുഹൃത്തുക്കൾക്ക് ദിൽജിത് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു