തിരുവനന്തപുരം: സിപിഎം (cpim) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്ക് കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan) മടങ്ങിയെത്തുമോ എന്നതാണ് നിർണ്ണായകം. മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ പൊളിറ്റ് ബ്യുറോ യോഗം തുടങ്ങാനിരിക്കെ പിബി യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യതയേറെ.
2020 നവംബർ 13നാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കിയ വനം വകുപ്പ് നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചേക്കും. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന എസ് രാമചന്ദ്രൻ പിള്ള ഒഴികെ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ദില്ലിക്ക് തിരിക്കും