റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതലാണ് രാജ്യത്തെഎല്ലാ തൊഴിലാളികൾക്കും ഹെൽത്ത് പാസ് നിർബന്ധമാണെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പൊതു-സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഹെൽത്ത് പാസ്( ഗ്രീൻ പാസ് ) ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്പെൻഷൻ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. ഹെൽത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് അംഗീകാരം നൽകിയത്.വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, അല്ലെങ്കിൽ കൊവിഡ് രോഗമുക്തർ എന്നിവർക്ക് മാത്രമേ ഗ്രീൻ പാസിന് അർഹതയുള്ളൂ. ഗ്രീൻ പാസ് നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി