യുഎഇ : യു.എ.ഇയുടെ ബഹിരകാശ ഗവേഷണം പുതിയ ദിശയിലേക്ക് പ്രവേശിക്കുന്നു. ശുക്രന്റെയും സൗരയൂഥത്തിലെ മറ്റ് എഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചു.രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന പദ്ധതികളുടെ ദൗത്യം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് പ്രഖ്യാപിച്ചത്
ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹവലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ,2028 ലേക്കാണ് പേടകം വിക്ഷേപിക്കുന്നതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന മിക്ക ഉല്‍ക്കകളുടെയും ഉല്ഭസ്ഥാനമെന്ന നിലയിലാണ് ഇവിടം പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്
3.6 ബില്യണ്‍ കിലോമീറ്റര്‍, ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിന്റെ ഏഴ് മടങ്ങ് യാത്ര, പിന്നിട്ട് ആദ്യ അറബ് ബഹിരാകാശ ദൗത്യം ഛിന്നഗ്രഹത്തില്‍ എത്തിച്ചേരുന്ന ദൗത്യമാണിതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു.