ദോഹ: ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് ഖത്തർ. നിലവിൽ 188 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റ് പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ അയൽ രാജ്യങ്ങൾക്ക് പുറമെ തുർക്കി, സിറിയ, ഇറാൻ, ഫ്രാൻസ്, ചൈന, ബ്രസീൽ തുടങ്ങിയവയും ഏഷ്യയിൽ നിന്ന് ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെയും ഗ്രീൻ ലിസ്റ്റിൽ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്ന വാക്സിനേഷൻ സ്വീകരിച്ച വിസയുള്ളവർക്കും സന്ദർശക വിസക്കാർക്കും ഹോട്ടൽ ക്വാറൻറൈൻ ആവശ്യമില്ല. വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ ഏഴ് ദിവസം ഹോം ക്വാറൻറൈൻ മതി എന്നാണ് നിർദേശം.