ഡാളസ്: അലബാമയില്‍ വിവാഹാഹിതരായ ഡാളസില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആല്‍ബം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ദമ്പതിമാര്‍ .
ഇവരുടെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫര്‍ അലബാമയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് കാറില്‍ വരുന്ന വഴി അലാമോ സ്ക്വയറില്‍ വച്ച് മോഷ്ടാക്കള്‍ കാറിന്റെ ഗഌസ് തകര്‍ത്ത് കാറിനകത്ത് ഉണ്ടായിരുന്ന ക്യാമറ ഗിയര്‍, ലാപ്ടോപ് , ഹാര്‍ഡ് െ്രെഡവ്സ് എന്നിവ എടുത്തോണ്ട് പോയി .
ദമ്പതിമാരുടെ വിവാഹ ഫോട്ടോ ഉണ്ടായിരുന്ന ഹാര്‍ഡ് ഡ്രൈവും എസ്.ഡി കാര്‍ഡും മോഷണം പോയതോടെ നവദമ്പതിമാരുടെ വിവാഹ സദസ്സില്‍ നടത്തിയ ആദ്യ നൃത്തം, വധുവിന്റെ അമ്മൂമ്മ ആദ്യമായി നല്കിയ ഒരു പെനി എന്നിവയുടെ ഫോട്ടോകള്‍ തിരിച്ച് എടുക്കാനാകാതെ വിഷമിച്ചിരിക്കുകയാണ് ദമ്പതികള്‍.
എങ്ങനെയെങ്കിലും വിവാഹ ആല്‍ബവും മോഷണ വസ്തുക്കളും കണ്ടെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം അതിന് പ്രതിഫലം നല്‍കുന്നതിനും ഞങ്ങള്‍ തയ്യാറാണ് . 1000 ഡോളറാണ് ഇപ്പോള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡാളസ്സില്‍ താമസിക്കുന്ന അലക്സാന്‍ഡ്രിയ ഹെഡ്ലെ, ടൈലര്‍ ഹാമല്‍ എന്നീ നവവധൂവരന്മാര് അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി