ന്യൂയോർക്ക്: മന്‍ഹാട്ടന്‍ യൂണിയന് സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ പ്രതിമയില്‍ നീല പെയിന്റ് ഒഴിച്ചു വികൃതമാക്കിയതായി പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ജോര്‍ജ് ഫ്ളോയ്ഡിന്റെ പ്രതിമ രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ മാസം പ്രതിമയില്‍ കറുത്ത പെയ്ന്റ് അടിച്ചായിരുന്നു വികൃതമായിരുന്നത്.
ശനിയാഴ്ചയിലെ സംഭവത്തിനുശേഷം ഇതിനു ഉത്തരവാദിയെന്ന് കരുതപ്പെടുന്നയാള്‍ സ്കേറ്റിംഗ് ബോര്‍ഡില്‍ അവിടെനിന്നും രക്ഷപ്പെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു ഫ്ളോയ്ഡിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. സുപ്രസിദ്ധ ആര്‍ട്ടിസ്റ്റ് ക്രിസ് കാര്‍ണബുസിയാണ് പ്രതിമ ഉണ്ടാക്കിയിരുന്നത്.
മൂന്ന് പ്രതിമയാണ് യൂണിയന് സ്ക്വയറില്‍ സ്ഥാപിച്ചിരുന്നത്. കോണ്‍ഗ്രസ്മാന്‍ ജോണ്‍ ലൂയിസ്. കഴിഞ്ഞവര്‍ഷം കെന്റുക്കിയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച വനിത ബ്രയോണ ടെയ്ലര്, പോലീസിന്റെ കാല്മുട്ടിനിടയില് ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിച്ച ജോര്‍ജ് ഫ്ളോയ്ഡ്, എന്നാല്‍ ഫ്ളോയ്ഡിന്റെ പ്രതിമയ്ക്കുനേരെ മാത്രമാണഅ ആക്രമണമുണ്ടായത്.
പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ െ്രെകം സ്റ്റോപ്പേഴ്സിനെ 18005778477 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.