ഡാലസ്: പ്രവാസി മലയാളി ഫെഡറേഷന് മുന്‍ പേട്രണ്‍ മോന്സണ് മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു കേസ്സില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തയിൽ പ്രവാസി മലയാളി ഫെഡറേഷന് എന്ന സാമൂഹ്യസാംസ്ക്കാരിക സംഘടനയെ മാത്രം അപകീർത്തിപ്പെടുത്തുന്നതു പ്രതിഷേധാഹർമാണന്നു വാർത്താസമ്മേളനത്തിൽ പിഎംഎഫ് ഗ്ലോബൽ ഭാരവാഹികളായ ഗ്ലോബൽ ചെയർമാൻ ജോസ് ആൻറണി കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ പ്രസിഡന്റ് എംപി സലിം , സെക്രട്ടറി വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബിജു കെ തോമസ് എന്നിവർ അറിയിച്ചു.
2008 ൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന എൻജിഒ റജിസ്ട്രേഷനുള്ള ഒരു സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ(പിഎംഎഫ്) പ്രവാസി മലയാളികളുടെ സർവോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കും സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് ആഗോളതലത്തിൽപ്രവർത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ.
പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ചെയർമാർ /പേട്രൺ മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്തു എന്ന് ചാനലിൽ പലപ്പോഴായി വന്ന വാർത്ത പ്രവാസി മലയാളി ഫെഡറേഷൻ എന്ന സാമൂഹ്യ സാംസ്ക്കാരിക സംഘടനക്ക് തികച്ചും അപകീർത്തികരമായ സംഗതിയാണ്. ഒരു വ്യക്തി സ്വന്തം നിലയിൽ ചെയ്ത കുറ്റകൃത്യത്തിന് സംഘടനയുടെ പേര് ചേർത്ത് അപകീർത്തിപ്പെടുത്തിയത് തികഞ്ഞ ഗൂഢാലോചനയുടേയും വ്യക്തമായ ധാരണയിലൂടെയാണെന്നതും സ്പഷ്ടമാണെന്നു ഭാരവാഹികൾ പറഞ്ഞു.