പൊതുസ്ഥലങ്ങളിൽ ഇനി മാസ്കില്ലാതെ നടക്കാമെന്ന ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു. എന്നാൽ ചില നിശ്ചിത മേഖലകളിൽ മാത്രം മാസ്ക് നിർബന്ധമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒക്ടോബർ മൂന്ന് മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇളവുകൾ ഉണ്ടെങ്കിലും, വീട്ടിൽ നിന്ന് ഏത് ആവശ്യത്തിന് പുറത്തിറങ്ങുമ്പോഴും Ehteraz അപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
മാസ്ക് നിർബന്ധമായും ധരിക്കേണ്ട ഇടങ്ങൾ താഴെ പറയുന്നവയാണ്
പള്ളി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രദർശനശാലകൾ, സമ്മേളനപരിപാടികൾ, ഹോസ്പിറ്റലുകൾ, ഈ പ്രദേശങ്ങളുടെ അടുത്ത് പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ. പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ജോലിക്കാർക്കും ഇനി നേരിട്ട് ഹാജരാവാമെന്നും അധികൃതർ അറിയിച്ചു.