ദില്ലി: പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, പഞ്ചാബിൽ ഉപമുഖ്യമന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുഖ് ജിന്തർ സിംഗ് രൺധാവെ, ബ്രഹ്മ് മൊഹീന്ദ്ര എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്. അതിനിടെ, ചന്നിയുടെ പേര് നിർദ്ദേശിക്കാൻ നവ്ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎൽമാർ മാത്രമാണെന്ന വിവരം പുറത്തു വന്നു.കൂടുതൽ എംഎൽഎമാർ സുനിൽ ഝാക്കറെയുടെ പേരാണ് നിർദ്ദേശിച്ചതെന്നാണ് സൂചനകൾ.
അതിനിടെ, അതിർത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങൾ വിശദീകരിച്ച് അമരീന്ദർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയിട്ടുണ്ട്.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി


