ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വണ്‍ എഴുത്തു പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സംസ്ഥാന സർ ർക്കാർ കോടതിയെ അറിയിച്ച പഞ്ചാത്തലത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാത്ത തരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചത്.
സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നും സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് പത്മനാഭൻ വാദിച്ചു. എന്നാൽ നീറ്റ് പരീക്ഷയ്ക്ക് ഏഴ് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടല്ലോയെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് ചോദിച്ചു.
സാങ്കേതിക സർവകലാശാല ഒരു ലക്ഷത്തിൽപ്പരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് പരീക്ഷ നടത്തിയതായും സുപ്രീംകോടതി വിലയിരുത്തി. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി റസൂൽ ഷാനായിരുന്നു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
Trending
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി