കൊച്ചി :കേരളാകോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ ജന്മദിനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച് കുടുംബം. അന്നദാനം, വസ്ത്രവിതരണം, ചികിത്സാസഹായം തുടങ്ങിയവയോടെ മുൻകാലങ്ങളിൽ ആഘോഷിച്ചിരുന്ന ജേക്കബിന്റെ ജന്മദിനം ഇക്കുറി മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് മാസ്ക്, സാനിറ്റൈസർ, സോപ്പ്, തോർത്ത് എന്നിവ വിതരണം ചെയ്ത് കാരുണ്യദിനമായി ആചരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു (സെപ്തംബർ 16) ജേക്കബിന്റെ 71-ാം ജന്മദിനം.
സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, മാർക്കറ്റുകൾ, കോളനികൾ എന്നിവിടങ്ങളിൽ ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം. മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ്, ട്രസ്റ്റിയും മുൻമന്ത്രിയുമായ അനൂപ് ജേക്കബ് എം.എൽ.എ, അഡ്വ. അമ്പിളി ജേക്കബ് എന്നിവർ നേതൃത്വം നല്കി.
1950 സെപ്തംബർ 16-ന് ജനിച്ച ടി.എം ജേക്കബ് 1977-ൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായാണ് നിയമസഭയിൽ എത്തുന്നത്. തുടർന്ന് ഏഴു പ്രാവശ്യം എം.എൽ.എ യായ ജേക്കബ് കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന അംഗീകാരം നേടി. നാലു പ്രാവശ്യം മന്ത്രിയായ ടി.എം ജേക്കബ് വിദ്യാഭ്യാസം, സാംസ്കാരികം, ജലസേചനം, പൊതുവിതരണം എന്നീ വകുപ്പുകളിൽ വരുത്തിയ പരിഷ്ക്കാരങ്ങളുടെ പേരിൽ മികച്ച ഭരണാധികാരി എന്ന ബഹുമതിയും കരസ്ഥമാക്കി. 2011 ഒക്ടോബർ 30-നായിരുന്നു അന്ത്യം. ജേക്കബില്ലാത്ത പത്തുവർഷങ്ങളിലും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളോടെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു


