പത്തനംതിട്ട : മണ്ഡലപൂജ-മകരവിളക്ക് അടിയന്തരങ്ങളോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷന് എടുത്തവരായിരിക്കണം .
അപേക്ഷസമര്പ്പിക്കുന്നവര്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍
30.09.2021 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ചീഫ് എഞ്ചീനിയര്‍,തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ്,നന്തന്‍കോട്,തിരുവനന്തപുരം–695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,എന്നിവയുടെ ഒര്‍ജിനലും മറ്റു
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം.വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.travancoredevaswomboard.org
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി