ബാംഗ്ലൂർ :മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ തോതിലുള്ള ക്രമീകരണങ്ങൾ കർണാടക ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധന ഫലം പുറത്തുവരുമ്പോഴേക്കും ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ആരോഗ്യവകുപ്പ്.
Trending
- മുല്ലപ്പെരിയാര്‍ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിട്ടിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു
- നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്യുന്നു
- അസി. പ്രൊഫസറായി ആര്.എല്‍.വി. രാമകൃഷ്ണന്; കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകൻ
- റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്; എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതി
- റെക്കോര്‍ഡുകളുടെ പെരുമഴ തീർത്ത് വിജയം, ഇന്ത്യന്‍ വനിതകള്‍
- നിയമാനുസൃതല്ലാത്ത ഇടങ്ങളിൽനിന്ന് വായ്പയെടുക്കരുത്: ഇന്ത്യൻ എംബസി
- ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു
- പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു