പാനൂർ : സാമൂഹികാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാൻ ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഒ.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റ മുകളിലാണ് വിപുലീകരണം നടത്തുക. മുൻമന്ത്രി കെ.കെ. ശൈലജയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 47 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കും.
പഴയ പ്ലാൻ മാറ്റി കൂടുതൽ വിപുലീകരിക്കുമെന്നും ഇതിനായി ഫണ്ട് ലഭ്യമാക്കുമെന്നും കെ.പി. മോഹനൻ എം.എൽ.എ. യോഗത്തിൽ അറിയിച്ചു. പബ്ലിക് ഹെൽത്ത് വിഭാഗം, കാഷ്വാലിറ്റി, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് സ്ഥലം എന്നിവ പുതിയ സ്ഥലത്തേക്ക് മാറ്റും. നഗരസഭാ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ പ്രീത അശോക്, നസീല കണ്ടിയിൽ, വി. സുരേന്ദ്രൻ, കെ.പി. ചന്ദ്രൻ, ടി.ടി. രാജൻ, കെ. ബാലൻ, കെ. മുകുന്ദൻ, കെ. രാമചന്ദ്രൻ, സന്തോഷ് കണ്ണംവെള്ളി, ഡോ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി