മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. ഉപദേശിക്കാനും തിരുത്താനും ശാസിക്കാനുമുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ടെന്നും മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് പറഞ്ഞ ജലീല്‍ ട്രോളന്മാര്ക്കും വലത് സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞുതീര്‍ക്കാം എന്ന് പരിഹസിച്ചു.