മനാമ: ബഹ്റൈനിൽ സെപ്തംബർ 1 ന് നടത്തിയ 17,601 കോവിഡ് ടെസ്റ്റുകളിൽ 95 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 38 പേർ പ്രവാസി തൊഴിലാളികളാണ്. 38 പുതിയ കേസുകൾ സമ്പർക്കം മൂലവും 19 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.54% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ്-19ൽ നിന്ന് 95 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,296 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 951 പേരാണ്. ഇതിൽ 1 ആൾ ഗുരുതരാവസ്ഥയിലാണ്. 950 പേരുടെ നില തൃപ്തികരമാണ്. ബഹ്റൈനിൽ ഇതുവരെ 59,51,437 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.