ഒമാന്‍: താമസരേഖകളില്ലാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് സപ്തംബര്‍ അവസാനം വരെ നീട്ടി. ഇത് ഏഴാം തവണയാണ് തൊഴില്‍ മന്ത്രാലയം കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുള്ള പ്രവാസി തൊഴിലാളികള്‍ക്കായി പൊതുമാപ്പ് നീട്ടുന്നത്. സമയപരിധി ആഗസ്ത് 31ന് അവസാനിക്കേണ്ടതായിരുന്നു.
തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കും. 70,000 ഓളം പേര് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 50,000 ഓളം പേര് നാടണഞ്ഞതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 30ന് മുമ്പ് റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പൊതിമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി സെപ്റ്റംബര്‍ 31ന് മുമ്പ് നാടണയാന്‍ സാധിക്കുക. ഇതിന് ശേഷം ഒമാനില്‍ തുടരുന്നവര്‍ക്ക് നാടണയണമെങ്കില്‍ നിയമം അനുശാസിക്കുന്ന പിഴ അടയ്ക്കേണ്ടിവരും.