റിയാദ്: സൗദി അറേബ്യയിൽ . ഈ മാസം 29 മുതല്‍ സ്കൂളുകളിൽ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി. സ്കൂളുകൾ തുറക്കുന്നതിന് സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളില്‍ പ്രവേശനമുണ്ടാകില്ല. സ്കൂളുകള്‍ തുറക്കുന്ന 29 മുതല്‍ പുതിയ ഉത്തരവുകള്‍ പ്രാബല്യത്തിൽ വരും. അതേസമയം യാത്രാ വിലക്കുള്ള ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുടെ സ്കൂള്‍ തുറക്കുന്നതിൽ അവ്യക്തത തുടരുകയാണ്.സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശൈഖാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചത്.
രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇത് ജീവനക്കാര്‍ക്കും ബാധകമാണ്. ക്ലാസുകള്‍ ആരംഭിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ ക്ലാസിലെ അദ്ധ്യയനം പൂർണമായി ഓണ്‍ലൈനിലേക്ക് മാറ്റും. ഒന്നിലധികം ക്ലാസുകളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്സിറ്റികളിലും സമാന പ്രോട്ടോകോള്‍ തുടരും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമാണ്. മാനങ്ങളുടെ സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.