വാഷിങ്ടൻ ഡി സി: യുഎസ് സെനറ്റിലെ മൂന്ന് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് അംഗങ്ങളും കോവിഡ് വാക്സീൻ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അമേരിക്കയിൽ വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെനറ്റർമാരുടെ കോവിഡ് സ്ഥിരീകരണ വാർത്ത പുറത്തുവന്നിരിക്കുന്നത്.
സെനറ്റർ അൻഗസ് കിംഗ് (മയിൻ), റോജർ ഹക്കർ (മിസിസിപ്പി), ജോൺ ഹിക്കൻ ലൂപർ (കൊളറാഡൊ) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിനുശേഷം ക്ഷീണം ഉണ്ടായിരുന്നതായി അൻഗസ് പറഞ്ഞു. മറ്റു രണ്ട് സെനറ്റർമാർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഇരുവരും അറിയിച്ചു.