ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാൻ നീക്കം. നേരത്തെ പാക് പ്രധാനമന്ത്രിയുടെ ഇസ്ലാമാബാദിലെ വസതി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികൾ ചിലവാകുമെന്ന സാഹചര്യത്തിലാണിത്.
ലാഹോറിലുളള ഗവർണർ വസതി മ്യൂസിയവും ആർട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവർണർ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.