റിയാദ്: പ്രവാസികളുടെ യാത്ര ബുദ്ധിമുട്ട് വിവരങ്ങള്‍ സൗദി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കു നേരിട്ട് സൗദിയിലേക്ക് വരാന്‍ കഴിയുന്നത് പോലെ യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് സൗദി ഗവണ്മെന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ നടപ്പാകുമെന്നും അംബാസഡര്‍ അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിസാനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അംബാസഡര്‍ ഇന്ത്യന്‍ സാമൂഹിക സംഘടനാ പ്രതികള്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി