തിരുവനന്തപുരം: സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ ആയി പരിശീലനം പൂര്‍ത്തിയാക്കിയ 13 പേരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിവാദ്യം സ്വീകരിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ ഹവില്‍ദാര്‍മാരില്‍ 11 പേര് പുരുഷന്മാരും രണ്ട് പേര് സ്ത്രീകളുമാണ്. വാട്ടര്‍പോളോ വിഭാഗത്തില്‍ ആദ്യമായി പത്ത് പുരുഷന്മാര് സേനയുടെ ഭാഗമായി. ഫുട്ബോള്‍ വിഭാഗത്തില്‍ ഒരു പുരുഷനും അത്ലറ്റിക്സില് രണ്ട് വനിതകളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
പരിശീലനകാലത്തെ മികച്ച പ്രകടനത്തിനുളള അവാര്‍ഡ് ഇ.എസ് സുജിത്തിന് സംസ്ഥാന പോലീസ് മേധാവി സമ്മാനിച്ചു. മികച്ച ഇന്‍ഡോര്‍ കേഡറ്റിനുളള ബഹുമതിയും സുജിത്തിന് ലഭിച്ചു. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി റ്റി.ബി.ബിജേഷും മികച്ച ഷൂട്ടര്‍ ആയി അശ്വിന് ഗോമസും തെരഞ്ഞെടുക്കപ്പെട്ടു.
പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച പാസിംഗ് ഔട്ട് പരേഡില്‍ എ.ഡി.ജി.പി മാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.