തൃശൂർ കുന്നംകുളം നഗരാസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് യോഗത്തിൽ ചേരിതിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു. സിപിഎമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാൽ സിപിഐഎം കൗൺസിലർമാർ അനുമതി തേടിയിരുന്നില്ല. എന്നാൽ ചെയർപേഴ്സൺ അനുമതി നൽകുകയും ചെയ്തു. ഇതേ ചൊല്ലി തർക്കം മുറുകുകയും യോഗം പിരിച്ചു വിടുന്നതായി ചെയർപേഴ്സൺ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സിപിഐഎം, ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയായിരുന്നു കൗൺസിലർമാരുടെ സംഘട്ടനം.
Trending
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്