സ്റ്റാറ്റന്‍ഐലന്റ്: 1996 ല്‍ ഷെഡല്‍ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രാന്റ് വില്യംസിനെ സ്വതന്ത്രനായി വിട്ടയയ്ക്കാന് ജൂലായ് 22 വ്യാഴാഴ്ച റിച്ച് മോണ്ട കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കിള്‍ മക്ക്മോഹന്‍ ഉത്തരവിട്ടു.നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും, സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വര്‍ഷത്തെ കാരഗ്രഹവാസത്തിനുശേഷം വില്യംസിന് വിമോചനം ലഭിച്ചത്.
കണ്‍വിക്ഷന്‍ ഇന്റഗ്രിറ്റി റിവ്യൂ യൂണിറ്റാണ് പുതിയ തെളിവുകള്‍ കണ്ടെത്തി ഗ്രാന്റ് വില്യംസ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാ എന്നത് ഉറപ്പാണ്. ഇതു ഞാന്‍ എന്റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാന്‍ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. ജയില്‍ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്റെ കേസ്സില്‍ തീര്‍ത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു.
1996 ഒക്ടോബര്‍ 11ന് ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് ആരോപിച്ചു സ്റ്റാപ്പില്‍ടണ്‍ ഹൗസിംഗ് കോപ്ലംക്സിന് സമീപത്തു നിന്നാണ് വില്യംസിനെ പോലീസ് പിടികൂടിയത്.
1997 നവം.25ന് വില്യംസിനെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജൂറി ജീവപര്യന്തം തടവു വിധിക്കുകയായിരുന്നു. കേസ്സില്‍ ഒരു ദൃക്സാക്ഷി മാത്രമാണ് ഉണ്ടായിരുന്നതെന്നും, യാതൊരു ശാസ്ത്രീയ തെളിവുകളും കൂടാതെയാണ് തന്നെ പ്രതിയാക്കിയതെന്നും വില്യംസ് പറയുന്നു.