വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ വാക്സിനേറ്റ് ചെയ്യുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നതനുസരിച്ച് കോവിഡ് 19 കേസുകൾ വർദ്ധിച്ചു വരുന്നതായി സി ഡി സി. തുടർച്ചയായി നാലാം ദിനം കോവിഡ് 19 കേസുകൾ 20,000 കവിയുന്നതായി വെള്ളിയാഴ്ച പുറത്തുവിട്ട ഡാറ്റയിൽ കാണുന്നു. മാരക വ്യാപനശേഷിയുള്ള ഡെൽറ്റാ വേരിയന്റ് വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നതായി സി ഡി സി അധികൃതർ പറഞ്ഞു.
തുടർച്ചയായി നാലാം ദിവസം 20,000 കോവിഡ് കേസുകൾ അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് മെയ് മാസത്തിലായിരുന്നു.അമേരിക്കയിലെ വിവിധ കാണ്ടിക്ക താമസിക്കുന്നവരിൽ വാക്സിനേഷൻ റേറ്റ് 40% ത്തിന് താഴെയാണെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധ്യക്ഷ ഡോ. റോഷ്ലി വലൻസ്കൈ പറഞ്ഞു. ഈ കൗണ്ടികളിലാണ് കൂടുതൽ ഡൽറ്റാ വേരിയന്റ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും റോഷ്ലി പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫക്ഷ്യസ് ഡിസീസസ് ഡയറക്ടർ ആന്റണി ഫൗച്ചിയും ഡൽറ്റാ വേരിയന്റ് വ്യാപനം അതീവ ഗൗരവമെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കാനാവില്ല. വാക്സിനേഷൻ സ്വീകരിച്ചു സുരക്ഷിതരായിരിക്കുന്നവരും വാക്സിനേറ്റ് ചെയ്യാതെ ജീവൻ അപകടത്തിലാക്കുന്നവരും.അമേരിക്കയിൽ ഇതുവരെ 47.9 ശതമാനം മാത്രമാണ് പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുള്ളതാണെന്നും 20 സംസ്ഥാനങ്ങളിൽ 50 % പേർ വാക്സിനേഷൻ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫൗച്ചി പറഞ്ഞു.