മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ആയിരുന്ന സാം അടൂരിലെ മരണം ബഹ്റൈൻ മലയാളികൾക്ക് മറക്കാനാവാത്ത ഒന്നാണ്. നിരവധിപേരാണ് ചെറുതും വലുതുമായ തുകകൾ കുടുംബത്തെ സഹായിക്കാനായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത്. എന്നാൽ ബഹ്റിനിൽ നിരവധി സംഘടനകൾ ഇതിനോടകം പ്രത്യേകം പ്രത്യേകം പിരിവുകൾ നടത്തിയിരുന്നു. മാസങ്ങൾ ഇത്രയായിട്ടും വൻപിരിവ് നടത്തിയവർ സാമിനെ കുടുംബത്തിന് നൽകാത്തതും വൻ തുക പിരിച്ചിട്ട് ചെറിയ തുക നൽകുന്നതും സംഘടനകൾക്കും മലയാളികൾക്കും മറ്റ് സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറെ പേരുദോഷം ഉണ്ടാക്കുന്നു. സാമിനെ മരണം രാഷ്ട്രീയ നേട്ടങ്ങൾക്കായി വിനിയോഗിക്കാതെ ആ കുട്ടികൾക്ക് പിരിവെടുത്ത് തുക എത്തിച്ചു നല്കി മാതൃക കാട്ടണം.
ഇത്തരം പിരിവുകൾ തന്നെ നിയമവിരുദ്ധമായ കാര്യങ്ങൾ ആണെങ്കിലും സാമിനേയും ജോമോനേയും പോലുള്ളവർക്ക് പിരിവെടുത്ത് സഹായിക്കുന്നത് മഹത്തായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് വിവാദമാകാതിരിക്കട്ടെ. സംഘടനകൾ പിരിവുകൾക്ക് മാത്രമായി മാറുമ്പോൾ സുതാര്യത കാട്ടുക തന്നെ വേണം. അല്ലാത്തപക്ഷം പ്രതികരിക്കേണ്ടതായി വരും. ആരെയും മോശമാക്കാൻ അല്ല മറിച്ച് തെറ്റായ പ്രവർത്തനങ്ങൾ തിരുത്താനാണ്. ഒരു കോൺഗ്രസുകാരനായിരുന്നു സാം എങ്കിലും സാമിനെ ബഹ്റൈനിലെ പൊതു സമൂഹം സഹായിക്കുമ്പോൾ ആ പണം എത്രയും പെട്ടെന്ന് കൈമാറാതെ രാഷ്ട്രീയ നേട്ടങ്ങൾക്കായി വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ലായെന്നും ഓർമ്മിപ്പിക്കുകയാണ്.
ഇതുവരെ പണം നൽകിയ സംഘടനകളുടെയും വ്യക്തികളുടെയും പേര് ചുവടെ ചേർക്കുന്നു.
വർഗീസ് കുര്യൻ – 2 ലക്ഷം
പ്രവാസി ഗൈഡൻസ് – 1,20,000
പമ്പാവാസൻ നായർ – 1 ലക്ഷം
പ്രവാസി ഫോറം – 50,000
ഷിഫാ അൽ ജസീറ – 1 ലക്ഷം
കുടുംബ സൗഹൃദ വേദി – 3 ലക്ഷം
കെഎംസിസി – 1 ലക്ഷം
സീറോ മലബാർ സൊസൈറ്റി – 3 ലക്ഷം
ഒഐസിസി – 3 ലക്ഷം
സെന്റ് മേരിസ് – 7.5 ലക്ഷം
ബാബുരാജ് – 1 ലക്ഷം
ബഹ്റൈൻ പ്രതിഭ 88000
ഫ്രണ്ട്സ് ഓഫ് അടൂർ 220000
പീപ്പിൾസ് ഫോറം – 40000
കൂടാതെ നിരവധി പേർ വ്യക്തിപരമായും സഹായിച്ചിട്ടുണ്ട്.