മനാമ : ബഹ്റൈൻ ആസ്ഥാനമായുള്ള വി.കെ.എൽ & അൽ നാമാൽ ഗ്രൂപ്പിൻറെ ചെയർമാൻ ഡോ.വർഗീസ് കുര്യൻ തന്റെ ജന്മ നാടായ ചിറ്റാറിൽ സൗജന്യമായി സർക്കാരിന് വിട്ടു നൽകിയ 5 ഏക്കർ ഭൂമിയിൽ സ്പെഷ്യലിറ്റി ജില്ലാ ഗവൺമെന്റ് ആശുപത്രി അനുവദിച്ചു . അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ജില്ലാ സർക്കാർ ആശുപത്രിക്കാണ് ഇവിടെ അനുമതി ലഭിച്ചത് . ജീവകാരുണ്യ പ്രവർത്തനത്തിൽ ഡോ .വർഗ്ഗീസ് കുര്യന്റെ മറ്റൊരു മഹത്തായ പ്രവർത്തനം ജന്മനാട്ടിലെ ജനങ്ങളുടെ മികച്ച ആരോഗ്യ സംരക്ഷണത്തിന് കാരണമാകുന്നു . ബഹ്റൈനിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ (M E H) , മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റേഴ്സ് (M E M) ശാന്തിഗിരി ആയുര്‍വേദിക് ഉള്‍പ്പെടെ ഡോ: വര്‍ഗീസ് കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ്.


