മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന് ഹോളിവുഡിലേക്ക്. സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വേളിപ്പെടുത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ പുറത്തിറങ്ങാനിരിക്കെയാണ് സംവിധായകന് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഹോളിവുഡില്‍ നിന്നൊരാള്‍ ദൃശ്യത്തെക്കുറിച്ച് അറിയാനായി തന്നെ ബന്ധപ്പെട്ടുവെന്നാണ് സംവിധായകന് പറയുന്നത്.‘മില്യണ്‍ ഡോളര്‍ ബേബി’ എന്ന ക്ലിന്റ് ഈസ്റ്റ്വുഡ് പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ടാണ് കഥ. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷ് സ്ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല”- ജിത്തു ജോസഫ് പറഞ്ഞു.


