മനാമ: അറബ് ലോകത്തെ ആദ്യത്തെ ചൊവ്വ ദൗത്യമായ യുഎഇ ഹോപ്പ് പ്രോബിന്റെ വിജയത്തിന്റെ ആദരസൂചകമായി ബഹ്റൈനിലെ പ്രധാന കെട്ടിക്കങ്ങളിലെല്ലാം ഇന്നലെ വൈകുന്നേരം ചുവപ്പ് നിറത്തിൽ പ്രകാശിച്ചു. കഴിഞ്ഞ വർഷം ജൂലൈ 20 ന് ജപ്പാനിലെ തനേഗാഷിമ ദ്വീപിൽ നിന്ന് വിക്ഷേപിച്ച ഹോപ്പ് പ്രോബ് പേടകം 493.5 ദശലക്ഷം കിലോമീറ്റർ താണ്ടിയാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണ് യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജകരമായി എത്തിച്ചേര്‍ന്നത്. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യത്തെ ചൊവ്വ ദൗത്യം തന്നെ വിജയമായതിന്റെ ആഹ്ളാദത്തിമര്‍പ്പിലാണ് യുഎഇയും അറബ് ലോകവും.


