കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്വാറന്റൈന് ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി. ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി നടക്കുക, അധികൃതര്‍ നല്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുക എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരാണെങ്കില്‍ അത് മറച്ചുവെച്ച് പുറത്തിറങ്ങുകയോ, ജോലിയില്‍ പ്രവേശിക്കുകയോ ചെയ്താലും ഇത് തന്നെയായിരിക്കും ശിക്ഷയെന്ന് അദ്ദേഹം അറിയിച്ചു.
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരില്‍ നിന്നും പിഴ ഇടാക്കും. 1000 ദിനാര്‍ വരെയാണ് പിഴ ഇടാക്കുക. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വദേശികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് തവണ ചെറിയ ശിക്ഷകള്‍ നല്കി വിട്ടയക്കും. എന്നാല്‍ മൂന്നാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ ശിക്ഷാ നടപടികളുമായി മുന്നോട്ടു പോകാന്‍ ആണ് തീരുമാനം എന്നും ലെഫ്റ്റനന്റ് ജനറല്‍ അറിയിച്ചു.