മൂന്നു വർഷങ്ങൾക് മുൻപ് ആണ് നല്ല വിദ്യാഭ്യാസവും കഴിവും ഉള്ള ഒരുപാടു പേരുടെ നടുവിൽ വച്ച് നിസ്സാരമായ ഒരു അറിവ് കൊണ്ട് രക്ഷപെടുത്താമായിരുന്ന ഡോക്ടർ ലക്ഷ്മി എം.മോഹൻറെ ജീവൻ നഷ്ടമായത്. ഒരു ആപൽഘട്ടത്തിൽ എന്ത് ചെയ്യണം എന്നറിയാത്തവരായിരുന്നു അവിടെ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും എന്ന് ആ സംഭവം വ്യക്തമാക്കി.സമൂഹത്തിനു ഒരു ഡോക്ടർ നഷ്ടപ്പെട്ടപ്പോൾ, മറ്റനേകം പേർക്ക് ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു ദുരന്തമായി ലക്ഷ്മിയുടെ വേർപാട്. ഇത് ഇന്നും സംഭവിക്കുന്നു. അധികം ബുദ്ധിമുട്ടില്ലാത്ത ഒരു പ്രഥമ ശുശ്രൂഷ കൊണ്ട് ഇത്തരം മരണങ്ങൾ കുറക്കാൻ പറ്റും. തലച്ചോറിലേക്ക് ഓക്സിജൻ തടസ്സപ്പെട്ടാൽ പിന്നെ ഏറിയാൽ 3-4 മിനിറ്റുകൾ മാത്രമേ ആളെ രക്ഷിക്കാൻ നമുക്ക് കിട്ടുകയുള്ളു. വളരെ ഗുരുതരമായ ആ അവസ്ഥയിൽ രോഗിയെ ആശുപത്രിയിൽ സമയത്തു എത്തിക്കാൻ പറ്റുകയില്ല. അതിനുള്ള പ്രഥമ ശുശ്രുഷ നമ്മളിൽ ഓരോരുത്തരും അറിഞ്ഞിരിക്കണം.
ഇനിയും ഇത് പോലെഒരു മരണം ഉണ്ടാകാൻ പാടില്ല എന്ന ലക്ഷ്യത്തോടെ ” 4 മിനിറ്റ്സ്” എന്നൊരു ബോധവത്കരണ ചിത്രം എത്തുന്നു.മരണപ്പെട്ട ലക്ഷിമിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ആർ .കെ.അജയകുമാർ നിർവഹിക്കുന്നു.രചന സുഭാഷ് കൂട്ടിക്കൽ,ക്യാമറ-അനിൽ വിജയ്,പ്രൊഡക്ഷൻ കൺട്രോളർ-സാബു മണിമല,എഡിറ്റിംഗ്-സുനീഷ് സെബാസ്റ്യൻ,കല സംവിധാനം-ജിതിൽ വൈക്കം.മേക്കപ്പ്-മഹേഷ് ചേർത്തല,നിർമ്മാണം-സനിൽ നായർ,ദിനേശ് മോഹൻ എന്നിവരും നിർവഹിക്കുന്നു.തൻ്റെ എല്ലാമെല്ലാമായിരുന്ന മകൾ നഷ്ടപെട്ടത്തിൽ സമനിലതെറ്റിയ ദേവദാസായി മിനി സ്ക്രീനിലും -നാടകത്തിലും വ്യത്യസ്ത വേഷങ്ങൾ ചെയ്ത നിരവധി അവാർഡുകൾ വാങ്ങിയ ബഹ്റൈൻ പ്രവാസിയായ ജയശങ്കർ എത്തുന്നു. കൂടെ ഋതിക,സന ഫാത്തിമ,അമ്പിളി എന്നിവർ അഭിനയിക്കുന്നു.ജൂലൈ പകുതിയോടെ പുറത്തിറങ്ങുന്ന ഈ ചിത്രം പുറത്തിറങ്ങും .