തിരുവനന്തപുരം: 25-മത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, വി.കെ. ജോസഫ്, സന്തോഷ് ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരുവനന്തപുരത്ത് ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍,ഡെലിഗേറ്ററുകള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് രജിസ്ട്രേഷന് അനുവദിച്ചിട്ടുള്ളത്. കോവിഡ് പരിശോധന ഉള്‍പ്പടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ബാധകമായിരിക്കുമെന്നു അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന് അറിയിച്ചു.