ന്യൂഡൽഹി : മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബറിനെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസിലെ വിധി ഫെബ്രുവരി 10 ന് ദില്ലി കോടതി പുറപ്പെടുവിക്കും.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിക്കുക. അക്ബറിന്റെയും രമണിയുടേയും വാദം പൂര്‍ത്തിയായിട്ടുണ്ട്. രേഖാമൂലം എന്തെങ്കിലും സമര്‍പ്പിക്കാനുണ്ടെങ്കില്‍ അഞ്ച് ദിവസത്തിനകം ഫയല്‍ ചെയ്യാനും കോടതി രണ്ട് കക്ഷികളെയും അനുവദിച്ചു. രമണിക്ക് പുറമെ ഗസാല വഹാബും പല്ലവി ഗോഗോയിയും ആരോപണം ഉന്നയിച്ച സ്ഥിതിക്ക് അക്ബറിന് ശിക്ഷയില്‍ ഒരിളവും ലഭിക്കേണ്ടതില്ലെന്ന് തിങ്കളാഴ്ച നടന്ന വാദത്തിനിടെ രമണിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് റെബേക്ക ജോണ്‍ പറഞ്ഞു.
രമണിക്കെതിരെ അക്ബര്‍ കേസ് ഫയല്‍ ചെയ്യാത്തതിന്റെ കാരണം ബോധിപ്പിച്ചിട്ടില്ല. ഇതിനര്‍ത്ഥം പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് തന്നെയാണെന്ന് റെബേക്ക കോടതിയെ അറിയിച്ചു. അതേ സമയം 20 വര്‍ഷം മുമ്പ് സംഭവം നടന്നതിനാല്‍ ഫോണ്‍ റെക്കോര്‍ഡുകളോ സി.സി.ടി.വി ദൃശ്യങ്ങളോ ലഭിക്കാത്തതിനാല്‍ ഇത് അക്ബറിനെ സംബന്ധിച്ചിടത്തോളം വിധിയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. 2018 ലെ മീ ടൂ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 8നാണ് രമണി അക്ബറിനെതിരെ ലൈംഗിക പീഡനം ആരോപിച്ചത്.