മനാമ: പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈനിലേക്ക് പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ-ഇന്ത്യൻ ബന്ധങ്ങളോടുള്ള രാജാവിന്റെ പൂർണ പിന്തുണയും പ്രതിബദ്ധതയും സൽമാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ പങ്കാളിത്തം പ്രത്യേകിച്ചും, കോവിഡ് -19 നെ നേരിടാനുള്ള ശ്രമങ്ങൾക്കിടെയുള്ള സഹകരണം അദ്ദേഹം ഓർമ്മിച്ചു. ആഗോള പാൻഡെമിക്കിനെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ചും കോവിഡ് വാക്സിൻ വ്യവസായത്തിൽ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം അഭിനന്ദനം അറിയിച്ചു.