ഈദ് അവധി ദിവസങ്ങളായ 6,7 തീയ്യതികളിലായി നടന്ന ബഹ്റൈൻ കേരളീയ സമാജം ഈദാഘോഷം ശ്രെദ്ധേയമായി.നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഗായകരായ അൻസാർ, ലക്ഷ്മി വിജയൻ, ജൂനിയർ മെഹബൂബ് എന്നിവരും പാർവ്വതിയും നയിച്ച ഗാനമേള സദസ്സ് ഏറ്റെടുക്കുകയായിരുന്നു. മാപ്പിള പാട്ടുകളും, ഹിന്ദി മലയായാളം സിനിമാ ഗാനങ്ങളും ഗസലുകളും എല്ലാം ഒത്തിണങ്ങിയ സംഗീതമഴ തന്നെയായിരുന്നു രണ്ടു ദിവസങ്ങളിലായി പെയ്തിറങ്ങിയത്. മാറ്റു കൂട്ടുവാനായി ബഹ്റൈനിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനകളും ബഹ്റൈൻ കെ എം സി സി ടീം അവതരിപ്പിച്ച കോൽക്കളിയും കാണികളെ നല്ല രീതിയിൽ ആസ്വദിപ്പിക്കുന്നതായിരുന്നു.ഈദാഘോഷങ്ങളുടെ ഭാഗമായി പെരുന്നാൾ തലേ ദിവസം ബി കെ എസ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, ആറാം തിയ്യതി 20 ടീമുകൾ പങ്കെടുത്ത ബിരിയാണി മത്സരവും ഉണ്ടായിരുന്നു.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എം പി രഘു, ട്രഷറർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ്, മെമ്പർഷിപ്പ് സെക്രട്ടറി ബിനു വേലിൽ, ജോയന്റ് കൺവീനർ വർഗീസ് ജോർജ്, ശ്രീഹരി എന്നിവർ സാന്നിഹിതരായിരുന്നു. ജനറൽ കൺവീനർ റഫീക്ക് അബ്ദുള്ള നന്ദി പറഞ്ഞു. ബിജു എം സതീഷ് അവതാരകനായിരുന്നു. മനോഹരൻ പാവറട്ടി, രജിത അനിൽ, നിമ്മി രോഷൻ, രാജേഷ് ചേരാവള്ളി, ബി കെ എസ് ടീം ഒഫീഷ്യൽസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
Trending
- കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ചാൾസ് രാജാവ്, സുനക് രാജിക്കത്ത് കൈമാറി
- ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്ര ത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതല്‍
- കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
- അമീബിക് മസ്തിഷ്ക ജ്വരം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
- അൽ ഫുർഖാൻ രക്ത ദാന ക്യാമ്പ് ഞായറാഴ്ച മുഹറം ഒന്നിന്
- തിയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തണം: തിയ്യ മഹാസഭ
- കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയുടെ ആഭരണം ഡ്രൈവര്‍ കവര്‍ന്നു; വഴിയില്‍ തള്ളിയിട്ടു
- രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി