കൊല്ലം: സൗദിയിലെ നാസ്സർ അൽ ഹാജ്രി കമ്പനിയിലെ മുൻ തൊഴിലാളികൾ ആർ.പി ഗ്രൂപ്പിൻ്റെ കൊല്ലം ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. വർഷങ്ങളായി ജോലി ചെയ്തിരുന്ന 163 തൊഴിലാളികളാണ് കമ്പനി സേവന ആനുകൂല്യങ്ങൾ നൽകാത്തത്തിന്റെ പേരിൽ പ്രതിഷേധത്തിനായി എത്തിയത്. കമ്പനി പ്രതിനിധിയായി എത്തിയ വ്യക്തി പരാതിക്കാരുമായി സംസാരിച്ചു. വർഷങ്ങളായി തങ്ങൾ രാപകൽ കഷ്ടപ്പെട്ടതിന്റെ ആനുകൂല്യങ്ങൾ നൽകാത്ത പക്ഷം ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്നും. തുടർന്ന് ആർ.പി ഗ്രൂപ്പിൻ്റെ ഓഫീസിലും ഉടമയുടെ വീടിനുമുൻപിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും തൊഴിലാളികൾ വ്യക്തമാക്കി. തുടർന്ന് പ്രധാനമന്തിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് തൊഴിലാളികൾ പറഞ്ഞു.
[embedyt] https://www.youtube.com/watch?v=DqiBG4fEZwc[/embedyt]
കേന്ദ്ര വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സൗദിയിലെ ഇന്ത്യൻ അംബാസഡർ, നോർക്ക തുടങ്ങിയവർക്ക് പരാതി നൽകിയിട്ട് മൂന്നു മാസത്തിലധികം കഴിഞ്ഞെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 11 സംസ്ഥാനങ്ങളിൽ നിന്നായി 560 ലധികം തൊഴിലാളികളാണ് സാമ്പത്തിക അനുകൂല്യങ്ങൾ തട്ടിച്ച കമ്പനിക്കെതിരെ നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തൊഴിലാളികൾക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ സൗദി അറേബ്യയിലും ഇന്ത്യയിലും ആരംഭിച്ചതായി തൊഴിലാളികൾക്ക് സൗജന്യ നിയമ സഹായം നൽകുന്ന ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് കൺവീനറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.
Report – Abhilash, Kollam