കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി ദമ്പതികൾ മരിച്ചു. ഭാര്യ മരിച്ചു രണ്ടാഴ്ച തികയും മുമ്പാണ് ഭർത്താവിൻറെയും മരണം. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ റഹ്മാൻ ചെങ്ങാട് (75) ആണ് മരിച്ചത്. അദ്ദേഹത്തിൻറെ ഭാര്യ നാലകത്ത് സുഹറാബി (65) ജനുവരി 9 ന് കുവൈറ്റിൽ തന്നെ കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു. സെറിൻ, നിലൂഫ എന്നിവർ മക്കളാണ്.


