വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്നും സൗദി അറേബ്യക്കും യുഎഇക്കും ഇനി ആയുധം കിട്ടണമെങ്കില്‍ കുറച്ച് പ്രയാസപ്പെടും. ആയുധം വില്‍ക്കുന്നത് സംബന്ധിച്ച് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പുനപ്പരിശോധിക്കാനൊരുങ്ങുകയാണ് ബൈഡന് ഭരണകൂടം. നയതന്ത്ര ലക്ഷ്യങ്ങളും വിദേശ നയങ്ങളും ശക്തിപ്പെടുത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ബ്ലിങ്കണ് വ്യക്തമാക്കി.


