മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ മേഖലയിലെ എല്ലാ പൗരന്മാരെയും പ്രവാസികളേയും അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ കോവിഡ് -19 പ്രതികരണപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ പൗരന്മാരുടെയും പ്രവാസികളുടെയും ജാഗ്രതയേയും അച്ചടക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.
സാമൂഹിക അകലം കർശനമായി പരിപാലിക്കുകയും സാമൂഹിക സർക്കിളുകളിലേക്ക് വ്യക്തിഗത സമ്പർക്കം പരിമിതപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ മാത്രമേ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ സാധാരണ നിലയിലേക്കുള്ള വേഗത്തിലുള്ള തിരിച്ചുവരവ് സാധ്യമാകൂ എന്നും അദ്ദേഹം പൗരന്മാരെയും താമസക്കാരെയും ഓർമ്മപ്പെടുത്തി.
വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നതിലൂടെ തങ്ങളെയും സുഹൃത്തുക്കളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ അദ്ദേഹം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. രാജ്യം അഭൂതപൂർവമായ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മുൻനിര ആരോഗ്യപ്രവർത്തകർ കാണിച്ച ധൈര്യം, അർപ്പണബോധം, സേവനം എന്നിവയോടുള്ള ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചു.