മനാമ: ഭാരതത്തിന്റെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സംസ്കൃതി ബഹ്റൈന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ മേഖലയിലുള്ള ലേബർ ക്യാമ്പുകൾ സന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഫുഡ് കിറ്റ് വിതരണത്തിന് സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗണേഷ്, രജീഷ് ടി ഗോപാൽ, യൂണിറ്റ് ഭാരവാഹികളായ മനോജ്, സന്തോഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി. ഈ സദ്പ്രവർത്തിക്കായുള്ള സഹായങ്ങൾ നൽകിയ ബഹ്റൈൻ ഇന്ത്യൻ എംബസിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു.
Trending
- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്