മനാമ: ബഹ്റൈനിൽ മലയാളി മരണപ്പെട്ടു. വെളിയംകോട് പത്തുമുറി പരേതനായ വളപ്പിലകയിൽ അഹമദിന്റെ മകൻ റഫീഖ് (38) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഹമദ് ടൗണിലെ കഫ്റ്റേരിയയിൽ ജോലി ചെയ്തിരുന്ന റഫീഖിനെ കഴിഞ്ഞ ഡിസംബർ 22നാണ് ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ലിവർ ട്യൂമർ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മാതാവ് സൈനബ, ഭാര്യ സഫീന, മക്കൾ റഷാൻ (6), ആയിശ (2). സഹോദരൻ ബഷീർ ബഹ്റൈനിലുണ്ട്. മൃതദേഹം ബഹ്റൈനിൽ ഖബറടക്കാനുളള ശ്രമങ്ങൾ തുടരുന്നു.


