ജയ്പൂര്‍: രാജ്യത്ത വ്യാജ നികുതി(ജി.എസ്.ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരടക്കം 258 പേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. അക്കൗണ്ടന്റുമാരുടെ നാല് ബിസിനസ് പങ്കാളികളും അറസ്റ്റിലായവരില്‍പെടും. ബിഎസ് ഗുപ്ത (ജയ്പൂര്‍), ദൗലത് എസ് മേത്ത, ചന്ദ്ര പ്രകാശ് പാണ്ഡെ (മുംബൈ), ലളിത് പ്രജാപതി (അഹമ്മദാബാദ്), എസ് കൃഷ്ണകുമാര്‍ (ചെന്നൈ), നിതിന്‍ ജെയിന് (ദില്ലി) ബി ശ്രീനിവാസറാവു (ഹൈദരാബാദ്), അങ്കുര്‍ ഗാര്‍ഗ് (ലുധിയാന). എന്നിവരാണ് അറസ്റ്റിലായ സി.എമാര്‍.


